
റിയാദ്: സൗദിയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും പണമടയ്ക്കുന്നതിനുമുള്ള എം-പേയ്മെന്റ് സംവിധാനത്തിനു തുടക്കമായി. അറേബ്യന്‍ മോണിട്ടറി അതോറിറ്റിയാണ് (സാമ) മൊബൈല്‍ ഫോണ്‍ വഴി സാധനങ്ങള്‍ വാങ്ങാനും പണമടയ്ക്കാനുമുള്ള സംവിധാനം ഒരുക്കിയത്. ടെലികോം, ഐടി മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ ഡിജിറ്റലൈസേഷന് യൂനിറ്റുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക.
ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ വാലറ്റ് സേവനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നതെന്നു സാമ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.