
അബൂദബി: എമിറേറ്റിലെ എല്ലാ നഗരസഭകളിലും 46 പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോം തുടങ്ങി. കടലാസിന്റെ ഉപയോഗം കുറക്കുകയും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അബൂദബി നഗരാസൂത്രണ നഗരസഭ വകുപ്പാണ് സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
അബൂദബി, അല്‍ഐന്‍, അല്‍ ദഫ്റ നഗരസഭകളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇതിന്റെ സേവനം ലഭ്യമാണ്. ഇതു വഴി പ്രതിവര്‍ഷം നാല് കോടി ഗ്രാമിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കുമെന്ന് അബൂദബി നഗരസഭ അധികൃതര്‍ പറഞ്ഞു. വ്യക്തിഗത ഉപഭോക്താക്കള്‍, കണ്‍സള്‍ട്ടന്റുകള്‍, കരാറുകാര്‍ തുടങ്ങിയ സേവനദാതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡെപലപര്മാര് തുടങ്ങിയവര്‍ക്കുള്ള സേവനങ്ങള്‍ സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോമിന്റെ ആരംഭത്തോടെ സുഗമമാകും. വീടുകള്‍, സര്‍വീസ് റോഡുകള്‍, നഗരസഭ വസ്തുക്കള്‍ തുടങ്ങിവയുടെ നിര്‍മാണവും നവീകരണവും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ഹബ് പ്ലാറ്റ്ഫോം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.