
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനസംഖ്യ ക്രമീകരണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രായപരിധി നിയമം പ്രാബല്യത്തിലായാല്‍ അറുപതിനായിരത്തിലേറെ വിദേശികള്‍ തിരിച്ചു പോകേണ്ടി വരുമെന്ന് വിലയിരുത്തല്‍. 60 വയസിന് മുകളില്‍ പ്രായമുള്ള ഏകദേശം 60000 ത്തോളം തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായേക്കും.
60 വയസ് പൂര്‍ത്തിയായ വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുകയോ പുതിയ പെര്‍മിറ്റ് അനുവദിക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള .തീരുമാനത്തെ പ്രൈവറ്റ് സെക്റ്റര്‍ വര്‍ക്കേഴ്സ് യൂണിയന് ഫെഡറേഷന് ഓഫ് കുവൈത്ത് ലേബര്‍ യൂണിയന്‍സ് എന്നിവ സ്വാഗതം ചെയ്തു.
പ്രായപരിധി നിയമം നടപ്പാക്കാന്‍ ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇനി ഇത് സംബന്ധിച്ച നിയമ നിര്‍മാണവും ഔദ്യോഗിക നടപടിക്രമങ്ങളും ആണ് ബാക്കിയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.