Currency

ഡ്രൈവിങ് ലൈസന്‍സ്; 40 കഴിഞ്ഞവര്‍ കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

സ്വന്തം ലേഖകന്‍Thursday, August 30, 2018 2:26 pm

കുവൈത്ത് സിറ്റി: നാല്‍പതു വയസ് കഴിഞ്ഞവര്‍ ഡ്രൈവിങ് ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനും അപേക്ഷിക്കുമ്പോള്‍ കാഴ്ചയ്ക്കു പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ട് ഹാജരാക്കണം. കുഴപ്പമുണ്ടെങ്കില്‍ കണ്ണടവച്ച ഫൊട്ടോകൂടി സമര്‍പ്പിക്കണം. കണ്ണടയില്ലാത്ത ഫോട്ടോയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ഗതാഗതവകുപ്പ് അധികൃതര്‍ നല്‍കുന്ന ഫോം സഹിതം ഖുര്‍തുബയിലെ കണ്ണു പരിശോധനാ കേന്ദ്രത്തില്‍ ചെന്നാണ് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടത്. പരിശോധന സൗജന്യമായിരിക്കും.

ലൈസന്‍സ് പുതുക്കുന്നതിനു ഗതാഗതവകുപ്പ് ഓഫിസില്‍ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫൊട്ടോ, ജോലി ചെയ്യുന്ന കമ്പനിയുടെ സമ്മതപത്രം അല്ലെങ്കില്‍ ജോലി ചെയ്യുന്ന മന്ത്രാലയത്തിന്റെ കത്ത്, തൊഴില്‍ മന്ത്രാലയം അനുവദിച്ച വര്‍ക്ക് പെര്‍മിറ്റ്, കണ്ണും രക്തവും പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം.

പുതിയ ലൈസന്‍സിന് അപേക്ഷിക്കുകയാണെങ്കില്‍ അവയ്ക്കു പുറമെ ബിരുദ സര്‍ട്ടിഫിക്കറ്റ്, 400 ദിനാറില്‍ കുറയാത്ത ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം. ഇളവ് അനുവദിക്കപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x