Currency

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി; അബുദബിയില്‍ ഇന്ത്യക്കാരായ ബാങ്ക് ജീവനക്കാര്‍ പിടിയില്‍

സ്വന്തം ലേഖകന്‍Friday, August 31, 2018 12:11 pm

 

അബൂദബി: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ അബുദബി കൊമേഷ്യല്‍ ബാങ്ക്(എഡിസിബി) ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തിലധികം ദിര്‍ഹമുള്ള ഇരുപത്തഞ്ചോളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ഇന്ത്യക്കാരന് നല്‍കി പ്രതിഫലം പറ്റിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയ ആളും അറസ്റ്റിലായിട്ടുണ്ട്.

വിവരങ്ങള്‍ കൈമാറിയതിന് പ്രതിഫലമായി ഇവര്‍ പണവും കൈപ്പറ്റിയിരുന്നു. തട്ടിപ്പിലൂടെ 5,99,000 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ വിവിധ ആളുകളുടെ അക്കൗണ്ടുകളില്‍നിന്നും അപഹരിച്ചത്. ഉപഭോക്താക്കള്‍ യുഎഇക്ക് പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് 16000 ദിര്‍ഹവും അപഹരിച്ചിരുന്നു.

ചതിപ്രയോഗത്തിലൂടെ പണാപഹരണം നടത്തിയതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ബാങ്ക് ജീവനക്കാര്‍ക്കെതിരേ എടിഎമ്മില്‍നിന്ന് പണം അപഹരിച്ചതിനും കേസുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x