Currency

സൗദിയിലെ ലേബര്‍ ഓഫിസുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാക്കുന്നു

സ്വന്തം ലേഖകന്‍Sunday, September 2, 2018 7:19 pm

ജിദ്ദ: സൗദിയിലെ ലേബര്‍ ഓഫിസുകളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളാക്കി മാറ്റുന്നു. സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടാനാണ് പുതിയ തീരുമാനം എന്ന് തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു. സൗദിയില്‍ സ്വദേശികള്‍ക്കിടയില്‍ 12.9 ശതമാനമാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. അത് ഒന്‍പത് ശതമാനമാക്കി കുറയ്ക്കുന്നതോടൊപ്പം 2022 ഓടെ 12 ലക്ഷം സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

സൗദിയില്‍ സ്വദേശി തൊഴില്‍ രഹിതരുടെ എണ്ണം പത്തു ലക്ഷം കവിയുകയും വിദേശ തൊഴിലാളികളുടെ എണ്ണം 90 ലക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x