Currency

കുവൈത്തില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയതില്‍ കൃത്രിമം; നടപടികളുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Tuesday, September 4, 2018 1:36 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയതില്‍ കൃത്രിമം കാണിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളുമായി അധികൃതര്‍. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് വ്യാജ ജോലി നല്‍കുകയും സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് നേടിയെടുക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെയാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവറും ഗവണ്‍മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാമും സംയുക്തമായി കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ ഫയലുകള്‍ തടഞ്ഞുവെക്കുകയും വ്യാജ ജോലിക്കാര്‍ക്ക് അലവന്‍സ് നല്‍കുന്നത് നിര്‍ത്തുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ മിസ്‌ഡെമനേഴ്‌സ്, ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പുകളുമായി നേരിട്ട് സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ തട്ടിപ്പ് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x