
അബൂദബി: വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് സര്‍പ്രൈസുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആദ്യ ദിവസം സ്‌കൂളിലെത്തിയ കുട്ടികളെ കാണാനും അവരുടെ ക്ലാസില്‍ ഇരിക്കാനുമാണ് ഷെയ്ഖ് മുഹമ്മദ് എത്തിയത്.
ഷെയ്ഖ് മുഹമ്മദ് ഖലീഫ സിറ്റിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവരുടെ കൂടെ ദിവസം ചെലവിടുന്നതിനുമാണ് സമയം കണ്ടെത്തിയത്. ഓരോ ക്ലാസിലും വിജയിക്കുകയെന്നത് അല്ല നമ്മുടെ ലക്ഷ്യം ഉയരങ്ങളിലേക്ക് കുതിക്കുകയെന്നതാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.