Currency

വാടകക്കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടമകള്‍ നടപ്പിലാക്കണം: അബുദാബി മുനിസിപ്പാലിറ്റി

സ്വന്തം ലേഖകന്‍Wednesday, September 5, 2018 12:58 pm

അബുദാബി: തലസ്ഥാന എമിറേറ്റിലെ എല്ലാ വാടകക്കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമായും കെട്ടിട ഉടമകള്‍ നടപ്പിലാക്കണമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. എല്ലാ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും റജിസ്ട്രേഷന്‍ അബുദാബി മുനിസിപ്പാലിറ്റി കര്‍ശനമാക്കിയതിനു പിന്നാലെയാണ് വാടകക്കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നിര്‍ബന്ധമാക്കുന്നത്.

തലസ്ഥാന എമിറേറ്റിലെ കെട്ടിടങ്ങളുടെ റജിസ്ട്രേഷന്‍ നടപടികള്‍ക്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായ രേഖകള്‍ ഇനിമുതല്‍ ആവശ്യമാണ്. കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ മുനിസിപ്പാലിറ്റിയില്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാലേ കെട്ടിടം വാടകയ്ക്കു നല്‍കാനുള്ള അംഗീകാരവും ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റും റസിഡന്‍ഷ്യല്‍ യൂണിറ്റ് റജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിക്കാനാവൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x