Currency

കുറ്റകരമായ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സൗദി

സ്വന്തം ലേഖകന്‍Thursday, September 6, 2018 12:28 pm

റിയാദ്: സൗദിയില്‍ സമുഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ഇനി സൂക്ഷിച്ചുവേണം. സമൂഹമാധ്യമങ്ങള്‍ വഴിയുളള തെറ്റായ ഇടപെടലുകള്‍ക്ക് സൗദി അറേബ്യ കടുത്ത ശിക്ഷ പ്രഖ്യാപിച്ചു. പൊതുജനങ്ങളെ പ്രയാസപ്പെടുത്തും വിധം പ്രവര്‍ത്തിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 3 മില്ല്യണ്‍ റിയാല്‍ വരെ പിഴയും ചുമത്തും. ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നുവേണ്ട, പൊതുജനങ്ങള്‍ക്ക് പ്രയാസകരമാകുന്ന എല്ലാവിധ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്കും കടുത്ത ശിക്ഷയാണുണ്ടാവുക.

പരിഹാസ്യമായതും പ്രകോപനപരമായതും ശല്ല്യപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കും ശിക്ഷയുണ്ടാകും. അത്തരം പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുന്നതിനും അനുവാദമില്ല. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

മത മൂല്ല്യങ്ങളെ ഇകഴ്ത്തുന്നതും പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതുമായ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളും ഈ ഗണത്തിലുള്‍പ്പെടും. ഇക്കാര്യങ്ങളെല്ലാം സൈബര്‍ ക്രൈം ആയാണ് പരിഗണിക്കപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x