
റിയാദ്: സൗദിയില്‍ വീണ്ടും വിസാ നിയന്ത്രണം. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിസാ നിയന്ത്രണം. ഫാര്‍മസിസ്റ്റ്, മെഡിക്കല്‍ റെപ്രസന്റേറ്റീവ് തസ്തികകളിലേക്കാണ് വിസ നല്‍കുന്നതു നിര്‍ത്തിവച്ചിരിക്കുന്നത്.
ഈ തസ്തികകളിലേക്കു വിദേശികളുടെ പ്രഫഷന്‍ മാറ്റവും നിര്‍ത്തിവച്ചു. പുതിയ തീരുമാന പ്രകാരം ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.