
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും പൂണെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍, ഇന്ത്യന്‍ എംബസി വാര്‍ത്ത നിഷേധിച്ചു.
2080 നഴ്സുമാര്‍ക്കായുള്ള ബജറ്റ് ആരോഗ്യമന്ത്രാലയം റിലീസ് ചെയ്തതായും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നു റിക്രൂട്ട്മെന്റ് നടത്താന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കേരളത്തിലെ നോര്‍ക്ക, ഒഡെപെക് എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ആറ് ഏജന്‍സികളിലൂടെ മാത്രമാണ് വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.