Currency

വേനലവധിക്ക് ശേഷം ഹൈസ്‌കൂള്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും

സ്വന്തം ലേഖകന്‍Sunday, September 9, 2018 11:58 am

കുവൈത്ത് സിറ്റി: വേനല്‍ അവധി കഴിഞ്ഞു ഹൈസ്‌കൂള്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ 143 ഹൈസ്‌കൂളുകളിലേക്ക് 78,606 കുട്ടികള്‍ പഠനത്തിനെത്തും. ചെറിയ ക്ലാസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഠനം ആരംഭിച്ചിരുന്നു.

ഹൈസ്‌കൂള്‍തലത്തില്‍ 77 ഗേള്‍സ് ഹൈസ്‌കൂളുകളിലായി 42,352 പെണ്‍കുട്ടികളും 66 ബോയ്‌സ് ഹൈസ്‌കൂളുകളിലായി 36,254 ആണ്‍കുട്ടികളുമാണ് പഠനത്തിനെത്തുക. വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കും മുന്‍പ് സൗകര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്നു വിദ്യാഭ്യാസ മന്ത്രാലായം വ്യക്തമാക്കിയിരുന്നെങ്കിലും ഏതാനും സ്‌കൂളുകളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം സ്‌കൂള്‍ പ്രവര്‍ത്തനം മുടങ്ങി.

മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയോട് അധികൃതര്‍ വിശദീകരണം തേടി. ഹൈസ്‌കൂളുകള്‍കൂടി തുറക്കുന്നതോടെ ഗതാഗതക്കുരുക്കു വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ച് ആഭ്യന്തരവകുപ്പ് മുന്‍കരുതല്‍ കൈക്കൊണ്ടിട്ടുണ്ട്. സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമേ കൂടുതല്‍ റോമിങ് സംഘങ്ങളുമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x