
അബൂദബി: ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ അബൂദബിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ്റോഡ് ഷോ നടക്കുക.
ഇത്തിഹാദ് എയര്‍വേസ്, ജെറ്റ് എയറവേസ്, യാസ് എക്സ്പീരിയന്‍സസ്, ദൂസിത്താനി, റോയല്‍ അറേബ്യന്‍, എയര്‍ ട്രാവല്‍ എന്റര്‍പ്രൈസ്, കോഫിടെല്, എന്നിവയും പങ്കുചേരുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്ന റോഡ് ഷോ പിന്നീട് ചെന്നൈയിലേക്കും ബംഗളുരുവിലേക്കും നീങ്ങും.
ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ഹോട്ടല്‍ അതിഥികളെ ലഭ്യമാക്കുന്ന ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട വിപണി സ്രോതസ്സാണെന്ന് ഡി.സി.ടി അബൂദബി പ്രമോഷന്‍സ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് ആല് നുെഎമി പറഞ്ഞു. 2017ല്‍ ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ധയാണ് ഉണ്ടായത്. ഈ വര്‍ഷം തുടങ്ങിയതിന് ശേഷവും ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പുരോഗതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.