
കുവൈത്ത് സിറ്റി: കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് 50 നഴ്‌സുമാരെ നോര്‍ക്കവഴി റിക്രൂട്ട് ചെയ്യും. ഇന്ത്യന്‍ എംബസിയുടെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി ആശുപത്രി അപേക്ഷ സമര്‍പ്പിക്കും. നവംബറിനകം റിക്രൂട്‌മെന്റ് പൂര്‍ത്തിയാക്കും. കുറഞ്ഞ വേതനം 320 ദിനാര്‍ (ഏകദേശം 75,200 രൂപ) രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു വിമാനടിക്കറ്റും നല്‍കും. സര്‍വീസ് വര്‍ധനയനുസരിച്ച് ഇന്‍ക്രിമെന്റും ഉണ്ടാകും.
നോര്‍ക്ക-റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, റിക്രൂട്‌മെന്റ് മാനേജര്‍ അജിത് കൊളാശേരി എന്നിവര്‍ റോയല്‍ ഹയാത്ത് ആശുപത്രി ഡയറക്ടര്‍ നോബി കുര്യാക്കോസുമായി നടത്തിയ ചര്‍ച്ചയിലാണു കരാറിനു ധാരണയായത്. സേവന ഫീസായി 30,000 രൂപ ഉദ്യോഗാര്‍ഥികളില്‍നിന്നു നോര്‍ക്ക-റൂട്‌സ് ഈടാക്കും. നോര്‍ക്ക-റൂട്‌സിന്റെ ഡേറ്റാ ബാങ്കില്‍നിന്നും പുതിയ പരസ്യം വഴിയുള്ള അപേക്ഷകരില്‍നിന്നുമാകും റിക്രൂട്‌മെന്റ്. ആശുപത്രി അധികൃതര്‍ക്കാകും റിക്രൂട്‌മെന്റിന്റെ ഉത്തരവാദിത്തം. ഇമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോര്‍ക്ക-റൂട്ട്‌സ് ഏറ്റെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.