Currency

ഡെന്റല്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

സ്വന്തം ലേഖകന്‍Saturday, September 15, 2018 1:29 pm

റിയാദ്: സൗദിയില്‍ ദന്തഡോക്ടര്‍മാരുടെ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാക്കും. അടുത്ത ഒമ്പത് വര്‍ഷത്തിനകം 21,800 ദന്ത ഡോക്ടര്‍മാരുടെ ജോലിയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി ആരോഗ്യ സ്‌പെഷ്യലൈസേഷന്‍ അതോറിറ്റി വ്യക്തമാക്കി.

രാജ്യത്ത് ദന്ത ഡോകടര്‍ ബിരുദധാരികള്‍ തൊഴിലില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ പുതിയ തീരുമാനം. 2027 വരെയുള്ള കാലാവധിക്കുള്ളില്‍ പടിപടിയായാണ് വിദേശി ഡോക്ടര്‍മാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് സ്വദേശിവത്കരണം നടപ്പാക്കുക.

നടപ്പുവര്‍ഷത്തില്‍ പുതുതായി 1,956 പുതിയ ബിരുദധാരികള്‍ കൂടി ദന്തരോഗ രംഗത്ത് പുറത്തിറങ്ങും. 2020ല്‍ 2,336 പേര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ പുതുതായി തൊഴില്‍ വിപണിയിലേക്ക് കടന്നുവരുന്ന തൊഴിലന്വേഷകരെ കൂടി പരിഗണിച്ചാണ് സ്വദേശിവത്കരണത്തിന് പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x