Currency

തൊഴില്‍ മേഖലയില്‍ സൗദികളെ ലഭ്യമാക്കാന്‍ പോര്‍ട്ടലുമായി തൊഴില്‍ മന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, September 16, 2018 12:15 pm

റിയാദ്: പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന് മതിയായ സൗദികളെ ലഭിക്കാത്തതിന് പരിഹാരം കാണാന്‍ സൗദി തൊഴില്‍ മന്ത്രാലയം. നിരവധി കടകള്‍ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തില്‍ അടച്ചിടുന്നുണ്ട്. സ്വദേശികളെ ലഭിക്കാത്തത് കടക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലന്വേഷകരെ കണ്ടെത്താനുള്ള നീക്കം.

ഇതിനായി തൊഴില്‍-സാമൂഹിക മന്ത്രാലയം പോര്‍ട്ടല്‍ ആരംഭിച്ചു. സ്വദേശി യുവതീ-യുവാക്കള്‍ക്ക് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇത് വഴി തൊഴിലുടമകള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകും. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നാല് മേഖലകളിലാണ് ഇതാരഭിച്ചത്. 12 മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണിത്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതായി പരിശോധക സംഘം കണ്ടെത്തി. രാജ്യമൊട്ടാകെ നടക്കുന്ന പരിശോധനയില്‍ അടച്ചിട്ട കടകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുമുണ്ട് മന്ത്രാലയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x