
അബുദാബി: ലഹരി ഉപയോഗത്തിനെതിരെ അബുദാബി പൊലീസ് ബോധവല്‍ക്കരണ ക്യാംപെയ്ന് ആരംഭിക്കുന്നു. ‘എന്റെ ജീവിതം അമൂല്യം’ എന്ന പ്രമേയത്തില്‍ ഒരുമാസം നീളുന്ന ക്യാംപെയ്ന് ഇന്നു തുടക്കമാകും. ലഹരി ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ തുറന്നുകാട്ടിയാണു ബോധവല്‍ക്കരണം നടത്തുക.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ ക്യാംപെയ്നില്‍ ഉള്‍പ്പെടുത്തും. സ്കൂളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ക്ലബ്, സംഘടനാ ആസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. അറബിക്, ഇംഗ്ലിഷ്, ഉര്‍ദു ഭാഷകളില്‍ ശില്പശാലയുമുണ്ടായിരിക്കുമെന്നു പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍, ടിവി, റേഡിയോ, എസ്എംഎസ് തുടങ്ങി സാധ്യമാകുന്ന നൂതന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കാനാണു പദ്ധതി. ഒക്ടോബര്‍ 16 വരെ നീളുന്ന ക്യാംപെയ്നില്‍ ഇതു സംബന്ധിച്ച ചിത്രപ്രദര്‍ശനവും ലഘുലേഖ വിതരണവുമുണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.