
അബൂദബി: യു.എ.ഇയില്‍ മധ്യാഹ്ന ഇടവേള നിയമം അവസാനിച്ചെങ്കിലും ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ഉച്ചക്ക് പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എ.ഇ. ചൂട് സമയത്ത് ജോലി ചെയ്യുന്ന ഘട്ടത്തില്‍ തൊഴിലാളികള്‍ സ്വീകരിച്ച മുന്‍കരുതല്‍ കുറച്ചു നാളുകള്‍ കൂടി തുടരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അടുത്ത ആഴ്ചയോടെ താപനിലയില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ്വിലയിരുത്തല്‍.
ഈ വര്‍ഷത്തെ ഉച്ചവിശ്രമം ശനിയാഴ്ചയാണ് അവസാനിച്ചത്. അതോടെ നിര്‍മാണ മേഖലക്ക് കൂടുതല്‍ ഉണര്‍വ് കൈവന്നു. തൊഴിലാളികളുടെ ജോലി സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാക്കിയാണ് വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്. പകല്‍ ചൂട് തുടരുന്ന സാഹചര്യത്തില്‍ പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
രാവിലെ തുടങ്ങി ഇരുട്ടാകും വരെ നിര്‍മാണ മേഖലകളില്‍ ജോലി തുടരുന്ന സാഹചര്യമാണിപ്പോള്‍. ചില പദ്ധതികള്‍ ഉടനടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക അനുമതിയോടെ രാത്രിയും ജോലി ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.