
റിയാദ്: റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയി മടങ്ങിവരാത്ത ഫാമിലി വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാന്‍ നിശ്ചിത കാലാവധിയില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. വിസാ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യും. അതേസമയം തൊഴില്‍ വിസക്കാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.
റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി മടങ്ങിവരാത്ത തൊഴില്‍ വിസയിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരാന്‍ നിശ്ചിതവര്‍ഷം സമയപരിധിയുണ്ട്. അതായത് റീ എന്‍ട്രി കാലവധി കഴിഞ്ഞാല്‍ സ്‌പോണ്‍സറുടെ സഹായത്തോടെ അത് നീട്ടാം. അഥവാ സാധിച്ചില്ലെങ്കിലും അതേ സ്‌പോണ്‍സറുടെ സഹായത്തോടെ മടങ്ങി എത്താം.
എന്നാല്‍ മറ്റു വിസകളില്‍ എത്തണമെങ്കില്‍ മൂന്ന് വര്‍ഷം കാത്തിരിക്കണം. ഇതിനു മുമ്പ്് അപേക്ഷ കൊടുത്താല്‍ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍സുലേറ്റ് വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിയമം ഫാമിലി വിസയില്‍ എത്തിയവര്‍ക്ക് ബാധകമല്ല. റീ എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞ ഉടന്‍ ജവാസാത്തിലെത്തി തിരിച്ചുവരാത്തവരുടെ ഇഖാമ അവിടെ ഏല്‍പ്പിക്കണമായിരുന്നു നേരത്തെ. എന്നാല്‍ അതു ഇനി ആവശ്യമില്ലെന്ന് ജവസാതാത് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.