
അബൂദബി: അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്കെതിരെ അബൂദബിയില്‍ കര്‍ശന നടപടി വരുന്നു. അനധികൃത ടാക്സികള്‍ ഓടിക്കുന്നവരെ മാത്രമല്ല ഇത്തരം സേവനം ഉപയോഗപ്പെടുത്തുന്നവരും കുടുങ്ങും. ഇത്തരത്തില്‍ ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
ഈ വര്‍ഷം മാത്രം ഇതുവരെ കള്ളടാക്സിയില്‍ സഞ്ചരിച്ച 2,198 പേരെ പിടികൂടി. വ്യാപക പരിശോധനയിലൂടെ ഇതിനകം നിയമം ലംഘിച്ച ആയിരത്തിലേറെ വാഹനങ്ങളാണ് കണ്ടുകെട്ടിയത്. ജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരത്തിന് അനധികൃത ടാക്സികള്‍ വിഘാതം സൃഷ്ടിക്കുകയാണെന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ സാബി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെ 2000 പേര്‍ക്കാണ് അനധികൃത ടാക്സി നടത്തിയതിന് പിഴ ചുമത്തപ്പെട്ടത്.
അതിനിടെ, പൊതുനിരത്തിലേക്ക് ചപ്പുചവറുകള്‍ വലിച്ചെറിയുന്നവര്‍ക്കുള്ള പിഴ അബുദാബിയില്‍ ഇരട്ടിയാക്കി. ഇങ്ങനെ ചെയ്യുന്നവര്‍ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് 1000 ദിര്‍ഹം ഫൈന്‍ നല്‍കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.