
കുവൈത്ത് സിറ്റി: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായതോടെ കുവൈത്ത് ദീനാറുമായുള്ള വിനിമയത്തില്‍ പുതിയ റെക്കോര്‍ഡ്. ഒരു ദീനാറിന്റെ വിനിമയ നിരക്ക് 240 രൂപ കടന്നു. ഇന്നാണ് മൂല്യ തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡിട്ടത്.
ആഗസ്റ്റ് പകുതി മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങി. ഇത് ദീനാറിലും പ്രതിഫലിച്ചു. ഒരു മാസത്തോളം തുടര്‍ച്ചയായി മൂല്യം ഇടിഞ്ഞതോടെ ഒരു ദീനാറിന് 13 രൂപയോളം വ്യത്യാസമുണ്ടായി. ആഗസ്റ്റ് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള കാലയളവില്‍ ഒരു ദീനാറിന് 230 രൂപ, 235 രൂപ എന്നീ നിലയിലെത്തി.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 239 വരെ എത്തി. കഴിഞ്ഞ വാരത്തില്‍ രൂപ അല്‍പം ശക്തിപ്രാപിച്ചു. ഇതോടെ 235 രൂപക്ക് മുകളിലായി ഒരു ദീനാറിന്റെ മൂല്യം എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.