Currency

റെന്റ്-എ-കാര്‍ സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം വിജയകരമെന്ന് സൗദി

സ്വന്തം ലേഖകന്‍Saturday, September 22, 2018 12:55 pm

റിയാദ്: സൗദിയില്‍ റെന്റ്-എ-കാര്‍ സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം വിജയകരമെന്ന് തൊഴില്‍ മന്ത്രാലയം. ഇരുപതിനായിരത്തോളം വരുന്ന സ്ഥാപനങ്ങളില്‍ തൊണ്ണൂറ് ശതമാനവും ചട്ടങ്ങള്‍ പാലിച്ചു. നിയമം ലംഘിച്ചവര്‍ക്ക് പിഴയും ശിക്ഷയും ഈടാക്കുന്നുണ്ട്.

സൗദി അറേബ്യയില്‍ റെന്റ്-എ-കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് തുടക്കമായത് ഈ വര്‍ഷം മാര്‍ച്ചിലാണ്. രാജ്യത്തൊട്ടാകെ ഇരുപതിനായിരത്തിലേറെ വരും റെന്റ്-എ-കാര്‍ സ്ഥാപനങ്ങള്‍. ഇതില്‍ 18870 സ്ഥാപനങ്ങള്‍ സ്വദേശിവത്കരണം പാലിച്ചു. ചിലത് അടച്ചു പൂട്ടി. ഇനി സ്വദേശിവത്കരണം പാലിക്കാനുള്ളത് എഴുന്നൂറോളം സ്ഥാപനങ്ങളാണ്. ജീവനക്കാരുടെ കുറവ് ഇവിടെയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x