
അബൂദബി: ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ടാഫി) വാര്‍ഷിക സമ്മേളനത്തിന് അബൂദബി സാംസ്കാരിക- വിനോദസഞ്ചാര വകുപ്പ് ആതിഥ്യം വഹിക്കും. സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ എമിറേറ്റ്സ് പാലസിലാണ് 12ാമത് ടാഫി സമ്മേളനം നടക്കുന്നത്. ‘ട്രാവല്‍- ടൂറിസം മേഖലയില്‍ ഡിജിറ്റല്‍ ലോകത്തിന്റെ പ്രഭാവം’ വിഷയത്തില്‍ ചര്‍ച്ച നടക്കും.
ടാഫി സമ്മേളനത്തിന് തെരഞ്ഞെടുത്തത് ബിസിനസ് പരിപാടികള്‍ നടത്തുന്നതിനുള്ള അബൂദബി എമിറേറ്റിന്റെ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്വീകാര്യതയാണ് തെളിയിക്കുന്നതെന്ന് അബൂദബി സാംസ്കാരികഫവിനോദസഞ്ചാര വകുപ്പ് അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാശ് പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി അബൂദബി സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും സെയ്ഫ് സഈദ് ഗോബാശ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.