Currency

കെട്ടിടങ്ങളുടെ ബേസ്‌മെന്റുകള്‍ പാര്‍ക്കിങിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ

സ്വന്തം ലേഖകന്‍Monday, September 24, 2018 4:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍, ഇന്‍വെസ്റ്റ്‌മെന്റ്, പ്രൈവറ്റ്, മോഡല്‍ ഏരിയകളിലെല്ലാം കെട്ടിടങ്ങളുടെ ബേസ്‌മെന്റുകള്‍ പാര്‍ക്കിങിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് മുനിസിപ്പാലിറ്റി. പാര്‍ക്കിങിന് അല്ലാതെ ബേസ്‌മെന്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മറ്റ് കാര്യങ്ങള്‍ക്ക് വാടകക്ക് നല്‍കരുതെന്നും അധികൃതരുടെ മുന്നറിയിപ്പ്.

ബേസ്‌മെന്റുകള്‍ വാടകക്ക് നല്‍കുകയോ മുനിസിപ്പല്‍ അനുമതിയില്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്താല്‍ വാടകക്കാര്‍ക്ക് ഭൂവുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയോ വിവിധ മുനിസിപ്പാലിറ്റി ബ്രാഞ്ചുകളില്‍ പരാതി നല്‍കുകയോ ചെയ്യാം.

നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാന്‍ വിവിധ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി. കെട്ടിടത്തില്‍ പാര്‍ക്കിങ് ലഭിക്കാത്തത് മൂലം പിഴ ലഭിക്കുന്നതായി നിരവധി പ്രവാസികളും സ്വദേശികളും പരാതിപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x