
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയുടെ മൂന്നാമത് സെഷന് ഒക്ടോബര്‍ 30ന് ആരംഭിക്കും. പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാറും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 30ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് നാഷണല്‍ അസംബ്ലി ഒടുവില്‍ സമ്മേളിച്ചത്.
പ്രവാസികളെയും സ്വദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാര്‍ലമെന്ററി കമ്മിറ്റിയുടെ അജണ്ടയില്‍ 27 റിപ്പോര്‍ട്ടുകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, അഭിഭാഷക വൃത്തി, എനര്‍ജി ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനക്ക് വരുന്നതില്‍ ധാരണയിലെത്തിയിട്ടുണ്ട്.
അതേസമയം, പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തല്‍, പൊതു സേവനങ്ങളുെട നിരക്ക് വര്‍ധന, സര്‍ക്കാറിന്റെ പൊതു കടം, തടവു കാലാവധി ചുരുക്കല്‍, പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തല്‍, കുവൈത്ത് എയര്‍വേസിനെ കമ്പനിയാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് തര്‍ക്കമുള്ളത്.
പാര്‍ലമെന്റ് കമ്മിറ്റിയും സര്‍ക്കാറും തമ്മിലെ തര്‍ക്കത്തിന് പരിഹാരമായാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന വിഷയം ഈ വര്‍ഷം തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.