
മക്ക: ഇന്ത്യന്‍ ഹാജിമാരുമായുള്ള അവസാന വിമാനം ഇന്നു പുറപ്പെടും. 378 മലയാളി ഹാജിമാരുമായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (എസ്‌വി 5943) വിമാനമാണ് മദീനയില്‍ നിന്നു കൊച്ചിയിലേക്കു പുറപ്പെടുന്നത്. പ്രാദേശിക സമയം രാത്രി 11.15ന് ആണ് വിമാനം. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍നിന്നു ഹജ്ജിനെത്തിയ മുഴുവന്‍ പേരും സൗദിയില്‍നിന്നു മടങ്ങും. ഹാജിമാര്‍ക്കു സൗദി വിടാനുള്ള അവസാന ദിവസവും ഇന്നാണ്.
ഇന്നു മദീനയില്‍നിന്നുള്ള മൂന്നു വിമാനവും കൊച്ചിയിലേക്കുതന്നെയാണ്. പുലര്‍ച്ചെ 12.10നുള്ള ആദ്യ വിമാനത്തിലും വൈകിട്ട് 6.25നുള്ള രണ്ടാമത്തെ വിമാനത്തിലും 410 വീതം യാത്രക്കാരുണ്ട്. ഈ വര്‍ഷം കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,28,702 പേരും സ്വകാര്യ ഹജ് ഏജന്‍സികള്‍ വഴി 46,323 തീര്‍ഥാടകരുമാണു ഹജ് നിര്‍വഹിക്കാന്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.