
അബൂദബി: യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക. വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് ഒന്നരലക്ഷം ദിര്‍ഹം അഥവാ മുപ്പത് ലക്ഷത്തോളം രൂപ പിഴ ലഭിക്കാവുന്ന കുറ്റകരമാണെന്നാണ് അബൂദബി പൊലീസ് നല്‍കുന്ന മുന്നറിയിപ്പ് നല്‍കി. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പൊലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്.
ഇത്തരത്തില്‍ ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. അപകടം നടക്കുമ്പോള്‍ അതിന്റെ ചിത്രം പകര്‍ത്തുന്നത് മോശം പ്രവണതയാണ്. പൊലീസിനും ആംബുലന്‍സിനും മറ്റും സ്ഥലത്തേക്ക് പാഞ്ഞെത്താന്‍ പോലും ഇത് തടസമാകുന്നുണ്ട്.
ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് പോസ്റ്റ് വൈസലി എന്ന പേരില്‍ ടെലികോം കമ്പനിയായ ഡുവുമായി സഹകരിച്ച് പൊലീസ് കാമ്പയിന്‍ നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.