Currency

വാറ്റ് സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങി ഒമാന്‍

സ്വന്തം ലേഖകന്‍Thursday, September 27, 2018 3:16 pm

ഒമാന്‍: മൂല്ല്യ വര്‍ധിത നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങളാരംഭിച്ചതായി നികുതി മന്ത്രാലയം. വാറ്റ് നടപ്പിലാക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും ടാക്‌സേഷന്‍ സെക്രേട്ടറിയറ്റിലെ സര്‍വേ ആന്റ് ടാക്‌സ് എഗ്രിമെന്റ്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ആദി പറഞ്ഞു.

മരുന്നുകള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, അവശ്യ വസ്തുക്കള്‍, ഗതാഗത, ഭവന മേഖലയിലെ വിവിധ ഭാഗങ്ങള്‍ എന്നിവക്ക് നികുതി ചുമത്തില്ല. അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒന്ന് മുതല്‍ വാറ്റ് നടപ്പിലാക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് നടപ്പാക്കാന്‍ കഴിയുമോയെന്ന വിവരം പരിശോധിച്ചു വരുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x