Currency

ഈ വര്‍ഷം മാത്രം കുവൈത്തില്‍ നിന്ന് നാട് കടത്തപ്പെട്ടത് 13000 പേര്‍

സ്വന്തം ലേഖകന്‍Friday, September 28, 2018 10:58 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ കാരണങ്ങളാല്‍ 2018ല്‍ നാടുകടത്തിയത് 13,000 വിദേശികളെ. താമസനിയമലംഘനം, തൊഴില്‍ നിയമലംഘനം, കുറ്റകൃത്യങ്ങള്‍, ഗുരുതര ഗതാഗത നിയമലംഘനം, എയിഡ്‌സ്, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ച രോഗങ്ങള്‍ തുടങ്ങിയവയുടെ പേരിലാണ് ഇത്രയും പേരെ നാടുകടത്തിയത്.

നാടുകടത്തപ്പെട്ടവരിലധികവും ഇന്ത്യക്കാരാണ്. ഫിലിപ്പീനികള്‍, ഇത്യോപ്യക്കാര്‍, ഈജിപ്തുകാര്‍, ശ്രീലങ്കക്കാര്‍, ബംഗ്ലാദേശികള്‍ എന്നിവരാണ് യഥാക്രമം തൊട്ടുപിന്നില്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാടുകടത്തുന്നവരുടെ നിരക്ക് കുറയുകയാണ് ചെയ്തത്. താമസ, തൊഴില്‍ നിയമലംഘകരില്‍ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ച് പോയത് ഇതിനൊരു കാരണമാണ്.

മുന്‍കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാണ്. നാടുകടത്തേണ്ടവരെ ഒരാഴ്ചയില്‍ കൂടുതല്‍ സെന്ററില്‍ താമസിപ്പിക്കുന്നില്ല. അതേസമയം, ചില സമ്പത്തിക, ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കോടതികളില്‍ കേസുകള്‍ നടക്കുന്നതിനാല്‍ നടപടികള്‍ വൈകാറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x