
അബുദാബി: എയര്‍ ഇന്ത്യാ എക്സ്പ്രസ് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കും 40 കിലോ ബാഗേജും പ്രഖ്യാപിച്ചു.
ഈമാസം 30 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ആനുകൂല്യം ലഭിക്കുക. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗത്തേക്ക് 399 ദിര്‍ഹവും മംഗലാപുരത്തേക്ക് 369 ദിര്‍ഹവുമാണ് വണ്‍വേ നിരക്ക്.
വേനലവധി കഴിഞ്ഞ് യാത്രക്കാര്‍ കുറഞ്ഞതോടെ എല്ലാ വിമാനക്കമ്പനികളും കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കുകയാണിപ്പോള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.