Currency

ആറ് വര്‍ഷത്തിനിടെ കെട്ടിടങ്ങളില്‍നിന്ന് വീണു മരിച്ചത് 23 കുട്ടികള്‍

സ്വന്തം ലേഖകന്‍Saturday, September 29, 2018 12:10 pm

അബുദാബി: യുഎഇയില്‍ ബഹുനില താമസ കെട്ടിടങ്ങളില്‍ നിന്നു വീണു കുട്ടികള്‍ മരിക്കുന്നത് കൂടുന്നതായി റിപ്പോര്‍ട്ട്. ആറു വര്‍ഷത്തിനിടെ 23 കുട്ടികളാണ് കെട്ടിടങ്ങളില്‍ നിന്നു വീണു മരിച്ചത്. 2013 മുതല്‍ ഈ മാസംവരെയുണ്ടായ അപകടങ്ങളില്‍ 23 കുട്ടികള്‍ മരിക്കുകയും 11 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ പെടുന്നവരില്‍ ഏറെയും അഞ്ചു വയസ്സിനു താഴെയുള്ളവരാണ്.

കുട്ടികള്‍ വീണു മരിക്കാന്‍ ഇടയായ കെട്ടിട ബാല്‍ക്കണികള്‍ പരിശോധിച്ചു സുരക്ഷിതമല്ലെന്നു ബോധ്യപ്പെട്ടാല്‍ നിര്‍മാണ കമ്പനികള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നു യുഎഇ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ അല്‍ ശംരി ആവശ്യപ്പെട്ടു.

കുടുംബത്തോടൊപ്പം താമസിക്കാന്‍ കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണി സുരക്ഷിതമാണോ എന്ന് പ്രത്യേകം ഉറപ്പു വരുത്തണം. അപകടസാധ്യതയുണ്ടെങ്കില്‍ ആ കെട്ടിടം ഒഴിവാക്കുന്നതാണ് സുരക്ഷിതം. കുറ്റമറ്റ രീതിയില്‍ ബാല്‍ക്കണി നിര്‍മിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x