Currency

അബുദബിയില്‍ സൗജന്യ പാര്‍ക്കിങ്; ഈ നിബന്ധനകള്‍ പാലിക്കുക

സ്വന്തം ലേഖകന്‍Sunday, September 30, 2018 1:15 pm

അബുദബി: വീടിന് മുന്‍പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ് സൗജന്യം. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള നഗരസഭയുടെ സമ്മാനമാണു സൗജന്യ പാര്‍ക്കിങ് എന്ന് അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഏകീകൃത സ്വഭാവത്തിലുള്ളതാകണം അലങ്കാരങ്ങള്‍.

അബുദബിയിലെ നിര്‍ബന്ധിത പാര്‍ക്കിങ്ങില്‍നിന്ന് വില്ലയിലെ താമസക്കാര്‍ക്കു രക്ഷപ്പെടാന്‍ പുതിയ വാഗ്ദാനം സഹായകമാകും. പൊതു, സ്വകാര്യ സ്ഥലം വൃത്തിയോടെ സംരക്ഷിക്കുന്നവര്‍ക്കാണു പുതിയ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. അതേസമയം പൊതുസ്ഥലം അപഹരിച്ചുള്ള സ്വകാര്യ സന്ദര്യവല്‍ക്കരണം അനുവദിക്കില്ലെന്നു നഗരസഭ വ്യക്തമാക്കി.

വില്ലയ്ക്കുമുന്‍പിലുള്ള പൊതു നടപ്പാതയുടെ സ്ഥലമോ പാര്‍ക്കിങ് സ്ഥലമോ അപഹരിക്കരുത്. ബന്ധപ്പെട്ട വകുപ്പില്‍നിന്ന് രേഖാമൂലമുള്ള അനുമതി നേടിയ ശേഷമേ അറ്റകുറ്റപ്പണിയോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്താവൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x