
അബുദാബി: അബുദാബിയില്‍ ഗതാഗത സുരക്ഷ മെച്ചപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 3.5 കോടി ദിര്‍ഹത്തിന്റെ പദ്ധതി നടപ്പാക്കുമെന്നു മുനിസിപ്പാലിറ്റി. താമസ മേഖലയിലെ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് ഒന്നരക്കോടി ദിര്‍ഹത്തിന്റെ പദ്ധതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പാക്കേജ്.
മുനിസിപ്പാലിറ്റിയും ട്രാഫിക് സേഫ്റ്റി ഫോറവും ചേര്‍ന്നാണിതു നടപ്പാക്കുക. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക പാതയും സൈക്കിള്‍ പാതയും നിര്‍മിക്കുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ട്രാഫിക് സര്‍വീസസ് വിഭാഗം തലവന്‍ സാലിഹ് അല്‍ ജാബിരി പറഞ്ഞു.
ഗതാഗത അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക് സ്പോട്ടുകളില്‍ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ക്ക് 20 ലക്ഷം ദിര്‍ഹം വകയിരുത്തിയിട്ടുണ്ട്. അബുദാബി നഗരത്തില്‍ ഇത്തരം 38 സ്ഥലങ്ങളാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. രണ്ടു വര്‍ഷത്തിനകം എല്ലാ ബ്ലാക് സ്പോട്ടുകളും നവീകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.