
റിയാദ്: സൗദി അറേബ്യയില്‍ നിരത്തുകളിലെ സിഗ്നലുകള്‍ ഒഴിവാക്കി പകരം യു-ടേണുകള്‍ സ്ഥാപിക്കാന്‍ ആലോചന. ഇന്ന് ശൂറ കൗണ്‍സിലാണ് പുതിയ നിര്‍ദേശം ചര്‍ച്ച ചെയ്തത്. അപകടവും തിരക്കും കുറക്കാനാണ് പദ്ധതി.
സൗദി നിരത്തുകളിലെ ക്രോസ് ജംഗ്ഷനുകളില്‍ നിലവിലുള്ളത് ഇലക്ട്രോണിക് സിഗ്നലുകളാണ്. ഇതിന്റെ പകരമായി മറ്റൊരു സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചത്. സിഗ്നലുകള്‍ക്ക് പകരം യു-ടേണ്‍ സംവിധാനം എന്നതാണ് ശൂറ മുന്നോട്ടുവെച്ച പദ്ധതി. ഡോ. മുഹമ്മദ് അല്ജര്ബാഅ് എന്ന ശൂറ അംഗമാണ് വിഷയം ചര്‍ച്ചക്കായി അവതരിപ്പിച്ചത്.
ട്രാഫിക് വിഭാഗത്തിന്റെ മേല്‍നോട്ടമുള്ള ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുന്ന അധികൃതര്‍ പുതിയ സംവിധാനത്തിന്റെ പ്രായോഗികതയെക്കുറിച്ചും പഠിക്കണമെന്ന് ശൂറ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.