Currency

കുവൈത്ത് എയര്‍വെയ്‌സിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇനി 4ാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന്

സ്വന്തം ലേഖകന്‍Monday, October 1, 2018 2:38 pm

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്‌സിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും ഇന്നലെ മുതല്‍ രാജ്യാന്തര വിമാനത്താവളത്തിലെ നാലാം നമ്പര്‍ ടെര്‍മിനലി (ടി-4)ല്‍ നിന്നാക്കി. പ്രതിദിനം 26മുതല്‍ 34 വരെ സര്‍വീസുകളാണ് കുവൈത്ത് എയര്‍വെയ്‌സ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്.

ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കും യുഎസ്, യുകെ മേഖലകളിലേക്കുമുള്ള സര്‍വീസുകള്‍ കൂടി നവംബര്‍ അവസാനത്തോടെ ടി-4ല്‍ നിന്നാക്കുമെന്ന് കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ യൂസുഫ് അല്‍ ജാസിം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x