
റിയാദ്: സൗദിയില്‍ ജനവാസ കേന്ദ്രത്തിനടുത്ത് ലേബര്‍ ക്യാംപ് പാടില്ലെന്ന് ഉന്നതാധികാര സമിതി. കുടുംബമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലേഴ്സിന് താമസ സൗകര്യം ഒരുക്കരുതെന്നും നിബന്ധനയുണ്ട്.
തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് 500 മീറ്ററിനും 40 കിലോമീറ്ററിനും ഇടയിലായിരിക്കണം. പ്രധാന റോഡുകളില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വിധമായിരിക്കണം ലേബര്‍ ക്യാംപ് ഒരുക്കേണ്ടത്. നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ക്യാംപുകള്‍ക്ക് സമീപം ഒരുക്കേണ്ടതുണ്ട്.
താഴ്വരകള്‍, അപകട സാധ്യത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ലേബര്‍ ക്യാംപ് സജ്ജമാക്കരുത്. സൗദിയുടെ കെട്ടിട നിര്‍മാണ വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ കെട്ടിടനിര്‍മാണം നടത്താവൂ എന്നും നിബന്ധനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.