Currency

സൗദി പൊതുമേഖലയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം വരുന്നു

സ്വന്തം ലേഖകന്‍Tuesday, October 2, 2018 12:46 pm

റിയാദ്: സൗദി പൊതുമേഖലയില്‍ നിലവിലുള്ളതിന് സമാനമായി തൊഴിലാളികള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം കൊണ്ടു വരുന്നു. തൊഴിലാളികളെ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയിലും നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

തൊഴില്‍ പരിചയം, കാലഘട്ടം, വേതനം, ജോലിക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലിക്കാരെ വിവിധ തട്ടുകളാക്കി തിരിക്കാറുള്ളത്. നിലവില്‍ ഈ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയില്‍ നടപ്പിലില്ല. എന്നാല്‍ ജോലിക്കാരുടെ സേവന, വേതന, ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടും ഇത് ബാധകമാകും. ജോലിക്കയറ്റം, സ്ഥലം മാറ്റം എന്നിയവും പരിഗണിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായം.

പൊതു മേഖലയില്‍ നടപ്പാക്കുന്ന സമ്പ്രദായം ഫലപ്രദമാണെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. മെച്ചപ്പെട്ട സേവനം നല്‍കുന്നവര്‍ക്കും മോശം പ്രകടനം നടത്തുന്നവര്‍ക്കും ഇതുവഴി രണ്ടു രീതിയിലാകും ശമ്പളം ലഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x