
കുവൈത്ത് സിറ്റി: ഫര്‍വാനിയയിലെ സ്വദേശി ജനവാസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ലര്‍മാര്‍ താമസിച്ച 10 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബാച്ലര്‍മാരെ ഒഴിപ്പിക്കണമെന്ന മുന്നറിയിപ്പ് പാലിക്കാതിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചതെന്ന് വൈദ്യുതി-ജലം മന്ത്രാലയത്തിലെ ജുഡീഷ്യല്‍ കണ്ട്രോള് ടീം മേധാവി അദ്നാല്‍ അല്‍ ദഷ്തി അറിയിച്ചു.
മുനിസിപ്പാലിറ്റി അധികൃതരുടെ സഹകരണത്തോടെയുള്ള നടപടി രാജ്യത്തെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബവാസ കേന്ദ്രങ്ങളില്‍ വിദേശി ബാച്ലര്‍മാര്‍ക്ക് പാര്‍പ്പിടം അനുവദിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. സാമൂഹികമായ പല പ്രശ്നങ്ങളും പരിഗണിച്ചാണ് തീരുമാനം. വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കില്‍ മുനിസിപ്പാലിറ്റിയുടെ സമ്മതപത്രം സഹിതം വൈദ്യുതിജലം മന്ത്രാലയത്തിന് ഹര്‍ജി നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.