
റിയാദ്: മക്ക-മദീന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഈ മാസം പതിനൊന്നിന് ആരംഭിക്കുമെന്ന് സൗദി പൊതു ഗതാഗത റെയില്‍വേ മന്ത്രാലയ മേധാവി അറിയിച്ചു. സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റും ടോള്‍ ഫ്രീ നമ്പറും നിലവില്‍ വന്നു.
പുണ്യ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അല്‍ ഹറമൈന്‍ റെയില്‍വേ പദ്ധതി കഴിഞ്ഞ ആഴ്ചയാണ് സൗദി ഭരണാധികാരി സല്മാന് രാജാവ് ഔദ്യോഗികമായി രാജ്യത്തിന് സമര്‍പ്പിച്ചത്. ആദ്യ ആഴ്ചകളില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. മുഴുവന്‍ ദിവസങ്ങളിലുമായി സര്‍വീസുകളുടെ എണ്ണം പിന്നീട് വര്‍ധിപ്പിക്കും. രാവിലെ 8 നും വൈകുന്നേരം 5 മണിക്കുമായി ദിവസേന രണ്ടു സര്‍വീസുകള്‍ വീതമായിരിക്കും മക്കയില്‍ നിന്നും മദീനയില്‍ നിന്നും ഉണ്ടാവുക. www.hhr.sa എന്ന വെബ്സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്.
മക്ക, മദീന, ജിദ്ദ, റാബഖ് എന്നീ സ്റ്റേഷനുകളിലും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യം ഉണ്ടാവും. എക്കണോമി, ബിസിനസ് ക്ലാസുകളുടെ ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 920004433 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ട്രെയിന്‍ സമയസംബന്ധമായും നിരക്കുകളെസംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും അറിയാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.