
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ നിന്നും ന്യൂ യോര്‍ക്കിലേക്കുള്ള യാത്രക്കിടെ ന്യൂ ജേഴ്‌സി ഗാര്‍ഡന്‍ സ്റ്റേറ്റ് പാര്‍ക്ക് വേയില്‍ വെച്ച് മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ നാല് പേരും ഗുരുതാരവസ്ഥയില്‍ ചികിത്സയിലാണ്. ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന തോമസ് ജോര്‍ജ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഭാര്യ ഓമന ജോര്‍ജിനെ കൂടാതെ റെവ: പി.കെ കോശി, അച്ചാമ്മ കോശി എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ലിയു കാര്‍ എക്‌സിറ്റ് 171 നു സമീപം വച്ച് റോഡില്‍ നിന്ന് തെന്നി മാറുകയും നിരവധി മരത്തിലിടിച്ചു മറിഞ്ഞ ശേഷം വീണ്ടും ഹൈവേയില്‍ പ്രവേശിക്കുകയും തീ പിടിക്കുകയും ചെയ്തതായി ന്യൂ ജേഴ്‌സി സ്റ്റേറ്റ് പൊലീസ് സ്‌പോക് മാന്‍ അലക്‌സാണ്ടര്‍ ഗോസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേ മണിക്കൂറുകളോളം അടച്ചിട്ടു.
ഓമന ജോര്‍ജ്, തോമസ് ജോര്‍ജ് എന്നിവരെ ഹെലികോപ്റ്ററില്‍ ഹാക്കന്‍സാക്ക യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ലേക്കും, റെവ: പി.കെ കോശി, അച്ചാമ്മ കോശി എന്നിവരെ പാറ്റേഴ്‌സണ്‍ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ലേക്കും ഉടന്‍ തന്നെ എത്തിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.