
അബുദാബി: രണ്ടുവര്‍ഷത്തിനകം അബുദാബിയില്‍ പത്തു പുതിയ കമ്യൂണിറ്റി സ്കൂള്‍ തുറക്കുമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് (അഡെക്ക്) വ്യക്തമാക്കി. ആറ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണു കമ്യൂണിറ്റി സ്കൂള്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതു സംബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
പുതിയ സ്കൂള്‍ തുറക്കുന്നതോടെ അബുദാബിയിലെ കമ്യൂണിറ്റി സ്കൂളുകളുടെ എണ്ണം 30 ആയി വര്‍ധിക്കും. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്റ മേഖലകളിലായി 20 കമ്യൂണിറ്റി സ്കൂളുകളാണു നിലവിലുള്ളത്. അഞ്ചു സ്കൂളുകള്‍ 2019 ജനുവരിയിലും അവശേഷിക്കുന്ന അഞ്ചു സ്കൂളുകള്‍ 2019-2020 വിദ്യാഭ്യാസ വര്‍ഷത്തിലും പ്രവര്‍ത്തനം ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.