
ബഹ്‌റൈന്: ബഹ്‌റൈന് പത്ത് ബില്യണ്‍ ഡോളറിന്റെ സഹായം അറബ് രാജ്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സഹായധനം നല്‍കുക. ജോര്‍ദാനിലാണ് നിലവില്‍ ബഹ്‌റൈനിലെ മന്ത്രിമാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യത്തിന് സഹായം തേടുകയാണ് ലക്ഷ്യം. ഇവര്‍ മടങ്ങിയെത്തിയാല്‍ ബഹ്‌റൈനില്‍ യോഗമുണ്ടാകും. ഇവിടെ വെച്ച് സഹായധന കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുരുങ്ങിയത് 10 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ ബഹ്‌റൈന് നല്‍കുക. എണ്ണയുത്പാദത്തില്‍ മെച്ചപ്പെട്ട നേട്ടം സൃഷ്ടിക്കാന്‍ കഴിയാതിരുന്നതാണ് ബഹ്‌റൈന് പ്രതിസന്ധി ശക്തമാക്കിയത്. നിലവിലെ സഹായ പ്രഖ്യാപനം പ്രതിസന്ധിയില്‍ ബഹ്‌റൈന് തുണയാകും. സൗദിയടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ സഹായ പ്രഖ്യാപനം നടത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.