
വാഷിങ്ടണ്‍: യുഎസിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡുകള്‍ നല്‍കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഗ്രീന്‍കാര്‍ഡുകളിലൂടെ കുടിയേറ്റക്കാര്‍ പബ്ലിക്ക് ബെനഫിറ്റുകള്‍ നേടുന്നതിന് വിഘാതമുണ്ടാക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഭക്ഷണത്തിനുള്ള സഹായം, പബ്ലിക്ക് ഹൗസിംഗ്, ചികിത്സ പോലുള്ള പബ്ലിക്ക് ബെനഫിറ്റുകള്‍ ലക്ഷ്യമിട്ട് കുടിയേറ്റക്കാര്‍ ഇവിടെയെത്തുകയോ ഇവിടെ തുടരുകയോ ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നും അതിനായി ഗ്രീന്‍കാര്‍ഡ് നല്‍കുന്നതില്‍ പിടിമുറുക്കാന്‍ പോകുന്നുവെന്നുമാണ് പ്രസ്താവനയില്‍ ഭരണകൂടം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ നിയമം അനുസരിച്ച് നികുതിദായകന്റെ ഫണ്ടില്‍ നിന്നും ബെനഫിറ്റുകള്‍ നേടുന്നവരും നിയുക്ത കുടിയേറ്റക്കാരായവരുമായവര്‍ക്ക് വിസ അല്ലെങ്കില്‍ പിആര്‍ നിഷേധിക്കുന്നതിന് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.
ഇത് പ്രകാരം മെഡിക്എയ്ഡ്, ദി മെഡികെയര്‍ പാര്‍ട്ട് ഡി ലോ ഇന്‍കം സബ്സിഡി, സെക്ഷന്‍ 8 ഹൗസിംഗ് വൗച്ചേര്‍സ്, സപ്ലിമെന്റല്‍ ന്യൂട്രീഷ്യന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, തുടങ്ങിയ നിയമപരമായി അര്‍ഹതയുള്ള ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് പോലും ഗ്രീന്‍കാര്‍ഡ് നിഷേധിക്കാനാണ് പുതിയ നിയമത്തിലൂടെ ഒരുങ്ങുന്നത്. പുതിയ നിയമം നടപ്പിലായാല്‍ ഒന്നോ അതിലധികമോ പബ്ലിക് ബെനഫിറ്റ് ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു വിദേശി ഒരു വിസ അല്ലെങ്കില്‍ റെസിഡന്‍സിക്ക് അപേക്ഷിച്ചാല്‍ ബെനഫിറ്റുകള്‍ സ്വീകരിക്കുന്നുവെന്നത് വിസ അനുവദിക്കാതിരിക്കുന്നതിനുള്ള പ്രധാനപ്പെട്ട നെഗറ്റീവ് ഘടകമായിട്ടായിരിക്കും പരിഗണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.