
കുവൈത്ത് സിറ്റി: അവധിക്ക് ശേഷം മടങ്ങി എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പുതുതായി വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു തൊഴിലുടമകളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് നിര്‍ദേശിച്ചു.
ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെയാണ് അവധി കഴിഞ്ഞെത്തുമ്പോള്‍ വീണ്ടും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സ്വദേശികളും വിദേശികളുമായ തൊഴിലുടമകള്‍ക്കും നിര്‍ദേശം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.