
റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ജോലി പ്രവേശം എളുപ്പമാക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ മാനവ ശേഷി വകുപ്പ് പ്രഖ്യാപിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി. സ്വകാര്യ മേഖലയില്‍ സൗദികളുടെ സ്ഥിരം വേതനം ഉയര്‍ത്തില്ല. വിദേശികള്‍ക്ക് നടപ്പാക്കിയ ലെവി ശമ്പളം കൂട്ടാന്‍ സഹായിച്ചെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയില്‍ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദ്വിദിന അവധി നടപ്പാക്കും. തൊഴില്‍ സമയം കുറക്കുന്നതിനും സ്വകാര്യ മേഖലയിലെ മിനിമം വേതനം ഉയര്‍ത്തുന്നതിനും നിലവില്‍ നീക്കമില്ല. വ്യവസായികളെ ദോഷകരമായി ബാധിക്കാതെ വേതനം ഉയര്‍ത്തുന്നതിനാണ് ശ്രമം.
തൊഴില്‍ രഹിതരായ മുഴുവന്‍ സൗദി എന്‍ജിനീയര്‍മാര്‍ക്കും തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ വേതന സുരക്ഷാ പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കും. നാലു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് പത്തര ശതമാനത്തിലും താഴെയായി കുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.