Currency

പ്രവാസികള്‍ക്ക് തിരിച്ചടി: സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി

സ്വന്തം ലേഖകന്‍Friday, October 12, 2018 9:22 am

റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ഉന്നത തസ്തികകള്‍ സ്വദേശികള്‍ക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളടക്കമുള്ള ഇന്ത്യക്കാരെയായിരിക്കും. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികള്‍ ഉന്നത തസ്തികകളില്‍പ്പെടുന്നതാണ്. ഈ തസ്തികകളില്‍ സ്വദേശികള്‍ക്കു അവസരം ലഭ്യമാക്കുന്നതിനാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്.

സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ രണ്ടായിരം സ്വദേശികള്‍ക്കു നിയമനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതില്‍ ആയിരം പേര്‍ വനിതകളായിരിക്കും. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിവിധ മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശി സല്‍മാന്‍ രാജകുമാരന്റെ കീഴില്‍ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഘലകളിലേക്കു വ്യാപിപ്പിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x