
റിയാദ്: രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശി വത്കരണം നടപ്പിലാക്കിയതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 12 മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം നവംബര്‍ 11ന് പ്രാബല്യത്തില്‍ വരും. വാച്ച്, കണ്ണട, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് നവംബര്‍ 11 മുതല്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്.
റേഡിയോ, ടിവി എന്നിവയുടെ കച്ചവടം, ഫ്രിഡ്ജ്, ഓവന്, ടെലിഫോണ്‍ എന്നിവയുടെ മൊത്തക്കച്ചവടം, പമ്പു സെറ്റുകള്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയുടെ വ്യാപാരം ഇലക്ട്രിക്ക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടം എന്നിവയാണ് രണ്ടാംഘട്ട സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുന്നത്.
അതേസമയം മോട്ടോര്‍സൈക്കിള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, സൈനിക യുണിഫോമുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട സ്വദേശിവത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പിലാക്കിയതായി തൊഴില്‍ സാമുഹികക്ഷേമ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്ല അബൂസനീന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.