
അബൂദബി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന യു.എ.ഇ സന്ദര്‍ശനം തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് മുഖ്യമന്ത്രി അബൂദബിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ ദുബായിലേക്ക് തിരിക്കും.
ഇന്ന് രാത്രി ഏഴരക്ക് അബൂദബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനം. ആയിരക്കണക്കിന് പ്രവാസികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ അബൂദബിയില്‍ ഐ.ബി.പി.ജി സംഘടിപ്പിച്ച ബിസിനസ് സംരംഭകരുടെ യോഗത്തില്‍ നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പ്രവാസികളുടെ പിന്തുണ തേടിയിരുന്നു. തുകയുടെ വലിപ്പം പ്രശ്‌നമാക്കാതെ മുഴുവന്‍ പ്രവാസികളുടെ പരിശ്രമത്തിന്റെ ഭാഗമാകണമെന്നായിരുന്നു ആഹ്വാനം.
ഇത് മുഴുവന്‍ ഇന്ത്യന്‍ പ്രവാസികളും ഏറ്റെടുക്കുമെന്ന് ഐ.ബി.പി.ജി ഭാരവാഹി കൂടിയായ ബി.ആര്‍ ഷെട്ടി പറഞ്ഞു. നാളെ ദുബായിലും മറ്റന്നാള്‍ ഷാര്‍ജയിലും മുഖ്യമന്ത്രി പൊതുസമ്മേളനങ്ങളിലും ബിസിനസ് മീറ്റിലും പങ്കെടുക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.