
വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് എച്ച് 1 ബി വിസയില്‍ ജോലിക്ക് വരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറാന്‍ പോകുന്നു. അതിസമര്‍ഥര്‍ക്കും ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്കും മാത്രമായി ഈ വിസ പരിമിതപ്പെടുത്തുന്ന കാര്യം ട്രമ്പ് ഭരണകൂടം പരിഗണിച്ചു വരികയാണ്. എന്‍ജിനിയറിംഗ് കഴിഞ്ഞ മികച്ച വിദ്യാര്‍ഥികളെ കാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ ശേഷം എന്‍ട്രി ലെവല്‍ ശമ്പളത്തില്‍ അമേരിക്കയിലേക്ക് എച്ച് 1 ബി വിസയില്‍ അയക്കുന്ന ഐ.ടി കമ്പനികളുടെ പരമ്പരാഗത ശൈലിക്ക് പുതിയ നീക്കം തടയിടുമെന്ന് ഇമിഗ്രേഷന്‍ അറ്റോര്‍ണിമാര്‍ പറയുന്നു.
സ്പെഷലൈസ്ഡ് ഒക്കുപ്പേഷന്‍ എന്ന നിലയില്‍ എച്ച് 1 ബി വിസ പരിഗണിക്കപ്പെടുന്നതാണ്. ട്രമ്പ് ഭരണകൂടം തയാറാക്കിയ കരടു പരിഷ്‌കരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അമേരിക്കയിലെ ഏതെങ്കിലും യൂണിവഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയോ, ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് എച്ച് 1 ബി വിസ കിട്ടുക കൂടുതല്‍ എളുപ്പമാകുന്ന വിധത്തിലാണ് പുതിയ സംവിധാനം വരിക.
ഒരു വര്‍ഷം സാധാരണ ക്വോട്ടയില്‍ 65,000 വിസയും, മാസ്റ്റേഴ്സ് ഉള്ളവര്‍ക്കായി 20000 വിസയുമായ് എച്ച് 1 ബി വിഭാഗത്തില്‍ അനുവദിക്കുന്നത്. 2013 – 14 കാലഘട്ടം മുതല്‍ അപേക്ഷകരുടെ എണ്ണം കൂടുതലായതു കൊണ്ട് ലോട്ടറി സംവിധാനത്തിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വിസയുടെ കാര്യത്തില്‍ തീര്‍പ്പു കല്‍പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.